- Back to Home »
- രണ്ടു വന്യ ജീവി സങ്കേതങ്ങളും കര്‍ണാടക യിലെ ഗ്രാമങ്ങളും
Posted by : സഞ്ചാരി
Friday, 13 May 2016
ഒരു റൂട്ട് പറയാം, ഒറ്റ ദിവസം മതി. വേണമെങ്കില്‍ ബ്രേക്ക് ചെയ്തും പോകാം. രണ്ടു വന്യ ജീവി സങ്കേതങ്ങളും കര്‍ണാടക യിലെ ഗ്രാമങ്ങള്മാണ് കവര്ചെയ്യുന്നത്. ബൈക്കിലും പോകാം കാര്‍ ആണ് സേഫ്.
വയനാട്ടിലെ കല്പറ്റയില്‍ നിന്നും ആരംഭിക്കാം
വടക്കോട്ട് പനമരം റോഡ് അവിടുന്ന് വലത്തോട്ടു തിരിഞ്ഞു നീര്‍വാരം റോഡ്. പോകുന്ന വഴി രണ്ടു കല്ലംമ്പലങ്ങള്‍ കാണാം.
അവിടുന്ന് നേരെ കുറുവദ്വീപ് വഴി ബാവലി. ചെക്പോസ്റ്റ് കടന്നു നേരെ മൈസൂര്‍ റോഡ് .
ഒരു 12 കിലോമീറ്റര്‍ കാടാണ്. ടൈഗര്‍ റിസര്‍വ് ആണ് .കബനി ജങ്കിള്‍ ലോഡ്ജില്‍ താമസിച്ചാല്‍ അടുത്ത ദിവസം അവരുടെ സഫാരിക്ക് പോകാം .ആനയും കടുവയും കാട്ടുപോത്തും ഒക്കെ കാണാം. ഇല്ലെങ്കില്‍ കബ്നിയിലേക്ക് പോകാതെ മൈസൂര്‍ റോഡ് തുടരുക.
കാട് കഴിഞ്ഞാല്‍ പിന്നെ ഗ്രാമീണ മേഖലയാണ്. അന്തര്സന്ത HD കോട്ട സര്ഗൂര്‍ വഴി പോകുമ്പോള്‍ ഹെടിയാള എത്തും പോകുന്ന വഴിക്ക് നൂഗു അണക്കെട്ടും കാണാം. അവിടുന്ന് വലത്തോട്ടു തിരിഞ്ഞു ഗുണ്ടല്പെട്ട്റോഡ് പിടിക്കുക ഇനിയുള്ള റോഡ് അല്പം മോശമാണ് തീര്‍ത്തും ഗ്രാമീണവും ആണ്. മണ്‍ പാതകളും കൃഷിയിടങ്ങളും ഗ്രാമീണ ജീവിതവുമാണ് മുഖ്യ കാഴ്ച. ഗുണ്ടല്പെട്ട് പോകുന്നതിനു പകരം ബരാഗി എന്ന ഗ്രാമത്തിലേക്ക് പോകുക ബരാഗിയില്‍ നിന്നും കക്കല്‍തൊണ്ടി റോഡ് ചോദിച്ചു പോകുക. എത്തുന്നത് മൈസൂര്‍ ബത്തേരി റോഡില്‍ മദ്ദൂര്‍ ചെക്പോസ്ടിനു അടുത്താണ്. വീണ്ടും വൈല്‍ഡ് ലൈഫ് മുത്തങ്ങ വഴി ബത്തേരി , കല്‍പെറ്റ. ഇവിടെ വൈകീട്ട് ആറു മണിക്ക് നടയടക്കും യാത്രകള്‍ അതിനു മുന്‍പേ ആകുക.
ആകെ ദൂരം 250കിലോമീറ്റര്‍ വരും