Archive for 2016
രണ്ടു വന്യ ജീവി സങ്കേതങ്ങളും കര്‍ണാടക യിലെ ഗ്രാമങ്ങളും
ഒരു റൂട്ട് പറയാം, ഒറ്റ ദിവസം മതി. വേണമെങ്കില്‍ ബ്രേക്ക് ചെയ്തും പോകാം. രണ്ടു വന്യ ജീവി സങ്കേതങ്ങളും കര്‍ണാടക യിലെ ഗ്രാമങ്ങള്മാണ് കവര്ചെയ്യുന്നത്. ബൈക്കിലും പോകാം കാര്‍ ആണ് സേഫ്.
വയനാട്ടിലെ കല്പറ്റയില്‍ നിന്നും ആരംഭിക്കാം
വടക്കോട്ട് പനമരം റോഡ് അവിടുന്ന് വലത്തോട്ടു തിരിഞ്ഞു നീര്‍വാരം റോഡ്. പോകുന്ന വഴി രണ്ടു കല്ലംമ്പലങ്ങള്‍ കാണാം.
അവിടുന്ന് നേരെ കുറുവദ്വീപ് വഴി ബാവലി. ചെക്പോസ്റ്റ് കടന്നു നേരെ മൈസൂര്‍ റോഡ് .
ഒരു 12 കിലോമീറ്റര്‍ കാടാണ്. ടൈഗര്‍ റിസര്‍വ് ആണ് .കബനി ജങ്കിള്‍ ലോഡ്ജില്‍ താമസിച്ചാല്‍ അടുത്ത ദിവസം അവരുടെ സഫാരിക്ക് പോകാം .ആനയും കടുവയും കാട്ടുപോത്തും ഒക്കെ കാണാം. ഇല്ലെങ്കില്‍ കബ്നിയിലേക്ക് പോകാതെ മൈസൂര്‍ റോഡ് തുടരുക.
കാട് കഴിഞ്ഞാല്‍ പിന്നെ ഗ്രാമീണ മേഖലയാണ്. അന്തര്സന്ത HD കോട്ട സര്ഗൂര്‍ വഴി പോകുമ്പോള്‍ ഹെടിയാള എത്തും പോകുന്ന വഴിക്ക് നൂഗു അണക്കെട്ടും കാണാം. അവിടുന്ന് വലത്തോട്ടു തിരിഞ്ഞു ഗുണ്ടല്പെട്ട്റോഡ് പിടിക്കുക ഇനിയുള്ള റോഡ് അല്പം മോശമാണ് തീര്‍ത്തും ഗ്രാമീണവും ആണ്. മണ്‍ പാതകളും കൃഷിയിടങ്ങളും ഗ്രാമീണ ജീവിതവുമാണ് മുഖ്യ കാഴ്ച. ഗുണ്ടല്പെട്ട് പോകുന്നതിനു പകരം ബരാഗി എന്ന ഗ്രാമത്തിലേക്ക് പോകുക ബരാഗിയില്‍ നിന്നും കക്കല്‍തൊണ്ടി റോഡ് ചോദിച്ചു പോകുക. എത്തുന്നത് മൈസൂര്‍ ബത്തേരി റോഡില്‍ മദ്ദൂര്‍ ചെക്പോസ്ടിനു അടുത്താണ്. വീണ്ടും വൈല്‍ഡ് ലൈഫ് മുത്തങ്ങ വഴി ബത്തേരി , കല്‍പെറ്റ. ഇവിടെ വൈകീട്ട് ആറു മണിക്ക് നടയടക്കും യാത്രകള്‍ അതിനു മുന്‍പേ ആകുക.
ആകെ ദൂരം 250കിലോമീറ്റര്‍ വരും
Salam Arrakal
വരൂ…, കോഴിക്കോടിന്റെ ഗവിയിലേക്ക്
ഓര്‍ഡിനറി എന്ന സിനിമ റിലീസ് ചെയ്തതോടെ സ്റ്റാര്‍ പദവിയിലേക്ക് എത്തിയ വിനോദ സഞ്ചാര സ്ഥലമാണ് പത്തനംതിട്ടയിലെ ഗവി. കാടിനോട് ചേര്‍ന്ന് കിടക്കുന്ന മനോഹരമായ ഒരു കൊച്ചു സ്ഥലം. കെഎസ്ആര്‍ടിസി സര്‍വ്വീസ് മാത്രമുള്ള ഗവിയിലേക്ക് യാത്രചെയ്യണം എന്ന് കേരളത്തിലെ സഞ്ചാര പ്രിയരൊക്കെ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുമുണ്ടാകും. പത്തനംതിട്ടവരെ എത്തണമല്ലോ എന്നായിരിക്കും ഇക്കാര്യത്തില്‍ ചില മലബാറുകാരുടെ ആവലാതി.
എന്നാല്‍ നമ്മുടെ കോഴിക്കോടിനും സ്വന്തമായൊരു ഗവിയുണ്ടെന്ന് എത്ര പേര്‍ക്ക് അറിയാം. ആരെയും മോഹിപ്പിക്കുന്ന പ്രകൃതിയുടെ അവിസ്മരണീയ കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ നിത്യഹരിതവനപ്രദേശം ഒട്ടും ദൂരമല്ല. അതെ കോഴിക്കോട്ടെ ഗവി എന്ന വയലട. ബാലുശ്ശേരിയില്‍ നിന്നും വയലടയിലേക്ക് കെ എസ് ആര്‍ ടി സി ബസ്സാണ് യാത്രക്കുള്ളത്. അമ്പരപ്പിക്കുന്ന കാഴ്ചകള്‍ക്ക് കണ്ണുകളെ തയ്യാറാക്കി യാത്ര ആരംഭിക്കാം. സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തിലധികം ഉയരത്തിലാണ് വയലടമല സ്ഥിതിചെയ്യുന്നത്.കക്കയം ഡാമില്‍നിന്നും വൈദ്യുതി ആവശ്യത്തിനുപയോഗിച്ച ശേഷം പുറത്തേക്കൊഴുകുന്ന വെള്ളപ്പാച്ചിലും അതിനെചുറ്റി കിടക്കുന്ന കാടിന്റെ മനോഹാരിതയും മറ്റൊരു കാഴ്ചയാണ്. പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്ന ആളുകള്‍ക്കൊപ്പം കല്ല്യാണ ആല്‍ബങ്ങള്‍ ഷൂട്ട് ചെയ്യാനും, ഹണിമൂണ്‍ ആഘോഷിക്കാനുമായി എത്തുന്ന
നവദമ്പതികളും ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. വര്‍ഷത്തിലൊരിക്കല്‍ മാത്രം
വിഷുവിന് പൂജനടക്കുന്ന ഒരുകാവും ഈ മലയിലുണ്ട്. മുള്ളന്‍പാറക്കു മുകളില്‍
നിന്ന് പേരാമ്പ്ര, കക്കയം, കൂരാച്ചുണ്ട് തുടങ്ങിയ ടൗണ്‍ പ്രദേശങ്ങളും ഇവിടെ നിന്നും കാണാം. ടൂറിസത്തിനേറെ സാധ്യതയുള്ള ഈ മേഖല ജനശ്രദ്ധപിടിച്ചുപറ്റുന്നതില്‍ അല്പം പുറകിലാണുള്ളത്. കാഴ്ചയുടെ വ്യത്യസ്തമായ അനുഭവം നല്കുന്ന, പ്രകൃതിതമണീയത തൊട്ടറിയുന്ന കോഴിക്കോടിന്റെ ഗവിയെന്ന വയലടയെ അറിയുന്നവര്‍ ഇവുടത്തെ സ്ഥിരം അതിഥികളാണ്.

വയലടയെക്കുറിച്ച് ഭൂരിഭാഗം കോഴിക്കോടുകാര്‍ക്കും അറിയില്ല എന്നതാണ് സത്യം. എന്നാല്‍ അന്യസംസ്ഥാനക്കാര്‍ ഇവിടത്തെക്കുറിച്ച് അറിഞ്ഞ് ധാരാളമായി വയലടയിലേക്ക് എത്തുന്നു, പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ നിന്നും. വയലടയും അവിടയുള്ള മുള്ളന്‍പാറയും സഞ്ചാരികള്‍ക്ക് ഇത്രയും ഇഷ്ട്‌പ്പെടാന്‍ കാരണം അവിടുത്തെ പ്രകൃതിഭംഗിയും കാലാവസ്ഥയും കൊണ്ട്തന്നെ. അത് അവിടെയെത്തിയാല്‍ നമുക്ക് ബോധ്യമാകും. നഗരങ്ങളിലെ കാഴ്ചകള്‍ മടുത്ത് പ്രകൃതിയോട് അടുക്കാനുള്ള ആളുകളുടെ തിക്കും, തിരക്കും ആവേശവുമാണ് ഏത് സമയവും അവിടെ. വന്നവര്‍ വീണ്ടും വീണ്ടും വയലടയിലേക്ക് വരുന്നു, എത്ര കണ്ടാലും അനുഭവിച്ചാലും നിര്‍വജിക്കാനാകാത്ത അനുഭൂതിയാണ് അവിടം നമുക്ക് സമ്മാനിക്കുക.
കോഴിക്കോട് ബാലുശ്ശേരിയില്‍ നിന്നും വളരെയടുത്താണ് വയലട. ബാലുശ്ശേരിയില്‍ നിന്നും അവിടേക്ക് എപ്പോഴും ബസ്സ് സര്‍വ്വീസുകള്‍ നടത്തുന്നു. അടുത്തക്കാലത്തായി തലയോട്ട്‌വയലട പാത നിര്‍മ്മാണം പൂര്‍ത്തിയായതോടെ ആ മാര്‍ഗ്ഗവും ഇവിടേക്ക് എളുപ്പമെത്താന്‍ സാധിക്കും. ഏറ്റവും രസകരമായ യാത്ര ബാലുശ്ശേരിയില്‍ നിന്ന് വരുന്നതാണ്. വളഞ്ഞും പുളഞ്ഞും കയറിയും ഇറങ്ങിയുമുള്ള മലമ്പാതകള്‍. പാതയുടെ ഇരുവശത്തും കൊക്കകളും മലയിടുക്കുകളും അതിനിടയിലൂടെ ഒലിച്ചിറങ്ങുന്ന കാട്ടരുവികളും കാണാം. ചില പ്രദേശങ്ങളില്‍ തെയില, റബ്ബര്‍ പോലുള്ള കൃഷികളുമുണ്ട്. വയലട മലനിരയില്‍ ഏറ്റവും ഉയരമുള്ള കോട്ടക്കുന്ന് മലയിലെ കാലാവസ്ഥയും പ്രകൃതി ഭംഗിയും അവിടത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. വയലടയിലെ മുള്ളന്‍പാറയും പ്രസിദ്ധമാണ്. പേരു സൂചിപ്പിക്കുന്നത് പോലെതന്നെ മുള്ളുകള്‍ നിറഞ്ഞ പാതയാണ് മുള്ളന്‍പാറയിലേത്. അവിടേക്ക് നടന്ന് വേണം കയറാന്‍. ആ യാത്ര സഞ്ചാരികള്‍ക്ക് എന്നും അവിസ്മരണീയമായിരിക്കും. കുത്തനെയുള്ള മലകയറി ഒടുവില്‍ ചെന്നെത്തുന്നത് മുള്ളുകള്‍ പുതച്ച പറയുടെ മുകളിലാണ്.
മുള്ളന്‍പാറയില്‍ നിന്ന് നോക്കിയാല്‍ കക്കയ ഡാം കാണാം. വൈദുതി ഉല്‍പാദനത്തിനു ശേഷം ഡാമില്‍ നിന്നും പുറത്തേക്കു വിടുന്ന വെള്ളവും വെള്ളപ്പാച്ചിലിനെച്ചുറ്റി നില്‍ക്കുന്ന കാടും ഒരു പ്രത്യേക കാഴ്ചതന്നെയാണ്. ആകാശ നീലിമയും കാട്ടുപച്ചയും നീരുറവകളും സംഗമിക്കുന്ന വയലടയുടെ ദൃശ്യങ്ങള്‍ കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചകള്‍ സമ്മാനിക്കുന്നു.
ഊട്ടിയ്ക്കും കൊടൈക്കനാലിനും ഒപ്പമെത്തില്ലെങ്കിലും അവയുടെയൊക്കെ ചെറിയൊരു പതിപ്പാണ് വയലട എന്ന് പറയാം. വയലടയിലെ കാലാവസ്ഥയും പ്രകൃതി ഭംഗിയുമാണ് വിനോദസഞ്ചാരികളെ അവിടേക്ക് ആകര്‍ഷിക്കുന്നത്. മലമുകളില്‍ നിന്ന് ഒഴുകിയെത്തുന്ന നീരുറവയും തട്ടുകളായുള്ള മലയും വയലടയുടെ പ്രത്യേകതയാണ്. പ്രകൃതിയുടെ മായക്കാഴ്ചകള്‍ തേടി പോകുന്ന യാത്രികര്‍ക്ക് തീര്‍ച്ചയായും തെരെഞ്ഞെടുക്കാവുന്ന സ്ഥലമാണ് വയലട. (Kadapadu oru fb friend)